Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Incident

Kollam

രോ​ഗി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ സം​ഭ​വം; ഡോ​ക്‌ടര്‍​ക്ക് നി​ര്‍​ബ​ന്ധി​ത അ​വ​ധി

കൊ​ല്ലം: കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി​യോ​ട് ഡോ​ക്ട​ര്‍ മോ​ശ​മാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ല്‍ ഡോ. ​രേ​ഖ കൃ​ഷ്ണ​നോ​ട് നി​ര്‍​ബ​ന്ധി​ത അ​വ​ധി​യി​ല്‍ പോ​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

രോ​ഗി​യോ​ടും ഒ​പ്പം എ​ത്തി​യ​വ​രോ​ടും മോ​ശ​മാ​യി പെ​രു​മാ​റു​ന്ന ദൃ​ശ്യം പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ രേ​ഖ കൃ​ഷ്ണ​ന് സൂ​പ്ര​ണ്ട് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. ആ​രോ​ഗ്യ വ​കു​പ്പ് വി​ജി​ല​ന്‍​സ് വി​ഭാ​ഗം ആ​ശു​പ​ത്രി​യി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തിയതിന് പിന്നാലെയാണ് നടപടി.

 

Sports

മ​ദ്യ​പി​ച്ച് നൈ​റ്റ് ക്ല​ബി​ൽ അ​ടി​പി​ടി; ബ്രൂ​ക്കി​ന്‍റെ ക്യാ​പ്റ്റ​ന്‍ സ്ഥാ​നം തെ​റി​ച്ചേ​ക്കും

ല​ണ്ട​ൻ: മ​ദ്യ​പി​ച്ച് നൈ​റ്റ് ക്ല​ബി​ൽ അ​ടി​പി​ടി​യു​ണ്ടാ​ക്കി​യ ഹാ​രി ബ്രൂ​ക്കി​നെ​തി​രെ ന​ട​പ​ടി​യു​മാ​യി ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് ബോ​ർ​ഡ്. നി​ശ്ചി​ത ഓ​വ​ർ ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ സ്ഥാ​ന​ത്തു നി​ന്ന് താ​ര​ത്തെ നീ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ന​വം​ബ​ർ ഒ​ന്നി​ന് വെ​ല്ലിം​ഗ്ട​ണി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ന്യൂ​സി​ല​ൻ​ഡ് പ​ര്യ​ട​ന​ത്തി​നെ​ത്തി​യ ബ്രൂ​ക്ക് മ​ദ്യ​പി​ച്ച​ശേ​ഷം നൈ​റ്റ് ക്ല​ബി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ താ​ര​ത്തെ ത​ട​ഞ്ഞ​തോ​ടെ സം​ഘ​ർ​ഷ​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ര​ത്തി​നെ ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് താ​ക്കീ​ത് ചെ​യ്ത​താ​യും പി​ഴ ചു​മ​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ആ​ഷ​സ് പ​ര​മ്പ​ര തോ​ല്‍​വി​യും താ​ര​ങ്ങ​ളു​ടെ ക​ള​ത്തി​നു പു​റ​ത്തെ സ​മീ​പ​ന​വും വീ​ണ്ടും ച​ര്‍​ച്ച​യാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബ്രൂ​ക്കി​ന്‍റെ പ്ര​ശ്‌​നം വീ​ണ്ടും പൊ​ങ്ങി വ​ന്ന​ത്.

ര​ണ്ടാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും ആ​ഷ​സ് ടെ​സ്റ്റു​ക​ൾ​ക്കി​ട​യി​ലു​ള്ള ഒ​മ്പ​ത് ദി​വ​സ​ത്തെ ഇ​ട​വേ​ള​യി​ൽ ബ്രൂ​ക്ക് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ റോ​ഡ​രി​കി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​ന്‍റെ ചി​ത്രം പു​റ​ത്തു​വ​ന്നി​രു​ന്നു. പ​ര​മ്പ​ര​യി​ലെ ദ​യ​നീ​യ തോ​ൽ​വി​ക്കൊ​പ്പം താ​ര​ങ്ങ​ളു​ടെ പെ​രു​മാ​റ്റം കൂ​ടി മോ​ശ​മാ​യ​തോ​ടെ വ്യാ​പ​ക വി​മ​ർ​ശ​നം ആ​രാ​ധ​ക​ർ ഉ​യ​ർ​ത്തി​യി​രു​ന്നു.

National

പു​ഷ്പ 2 തി​യ​റ്റ‍​ർ ദു​ര​ന്തം; അ​ല്ലു അ​ർ​ജു​ൻ അ​ട​ക്കം 23 പ്ര​തി​ക​ൾ

ഹൈ​ദ​രാ​ബാ​ദ്: പു​ഷ്പ ര​ണ്ടി​ന്‍റെ പ്രീ​മി​യ​ർ ഷോ​യ്ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. അ​ല്ലു അ​ർ​ജു​നെ 11-ാം പ്ര​തി​യാ​ക്കി​യാ​ണ് ചി​ക്ക​ട​പ്പ​ള്ളി പോ​ലീ​സ് ന​മ്പ​ള്ളി അ​ഡീ​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് ഒ​മ്പ​ത് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

അ​ല്ലു അ​ർ​ജു​ന്‍റെ മാ​നേ​ജ​ർ, സ്‌​റ്റാ​ഫു​ക​ൾ, എ​ട്ട് ബൗ​ൺ​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ പേ​രു​ക​ൾ കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. വ​ലി​യ ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​കു​മെ​ന്ന് അ​റി​ഞ്ഞി​ട്ടും സ്ഥ​ല​ത്തെ​ത്തി​യെ​ന്നും പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ളു​മാ​യി കാ​ര്യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചി​ല്ലെ​ന്ന​തു​മാ​ണ് അ​ല്ലു അ​ർ​ജു​നെ​തി​രെ​യു​ള്ള കു​റ്റം.

അ​പ​ക​ടം ന​ട​ന്ന ഹൈ​ദ​രാ​ബാ​ദി​ലെ സ​ന്ധ്യ തി​യ​റ്റ​ർ മാ​നേ​ജ്മെ​ന്‍റി​നെ​തി​രെ​യും കു​റ്റ​പ​ത്ര​ത്തി​ൽ പ​രാ​മ​ർ​ശ​ങ്ങ​ളു​ണ്ട്. ന​ട​ൻ സ്ഥ​ല​ത്തെ​ത്തു​മെ​ന്ന് മാ​നേ​ജ്‌​മെ​ന്‍റി​ന് അ​റി​യാ​മാ​യി​രു​ന്നു. എ​ന്നാ​ൽ ആ​ൾ​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​വ​ർ സ്വീ​ക​രി​ച്ചി​ല്ലെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​ത്. 2024 ഡി​സം​ബ​ർ നാ​ലി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​പ​ക​ട​ത്തി​ൽ എം. ​രേ​വ​തി​യെ​ന്ന യു​വ​തി മ​രി​ക്കു​ക​യും ഇ​വ​രു​ടെ ഒ​മ്പ​ത് വ​യ​സു​കാ​ര​നാ​യ മ​ക​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കേ​സി​ൽ അ​ല്ലു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് തെ​ല​ങ്കാ​ന ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

 

 

Latest News

Corehub Up